ഒമാനിൽ ബംഗ്ലാദേശ് വനിതയെ കാണാനില്ല; കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്
Jun 17, 2026, 19:50 IST
ഒമാനിലെ റുസ്താഖിൽ നിന്നും കാണാതായ ബംഗ്ലാദേശ് സ്വദേശിനിയെ കണ്ടെത്താൻ റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. 'അക്തർ ഷാ ജാൻ' എന്ന വനിതയെയാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നും കാണാതായത്. കഴിഞ്ഞ മെയ് 31-നാണ് ഇവർ വീട്ടിൽ നിന്നും ഇറങ്ങിയതെന്നും അതിനുശേഷം ഇവരെക്കുറിച്ച് വിവരമൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഇവരെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ റോയൽ ഒമാൻ പൊലീസിന്റെ ഒഫീഷ്യൽ ഓപ്പറേഷൻസ് സെന്റർ നമ്പറായ 9999 ലോ അല്ലെങ്കിൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.