വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; നിരവധിപേരെ കാണാതായി
Jul 11, 2026, 15:39 IST
വിയറ്റ്‌നാമിൽ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് മുങ്ങി ഇന്ത്യാക്കാരെയുൾപ്പെടെ നിരവധി കാണാതായി. വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്താണ് സംഭവം. ബോട്ടിൽ 32 പേരുണ്ടായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രാദേശിക സേനകളുമായി ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കൺട്രോൾ റൂം സജീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.