ഒമാനിൽ രണ്ടുദിവസത്തിനിടെ ഏറ്റവും കൂടുതൽ മഴ ബുറൈമിയിൽ
Updated: Sep 13, 2026, 17:54 IST
ഒമാനിൽ കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ബുറൈമിയിലാണെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 11 മുതൽ 12 വരെയുള്ള കാലയളവിൽ ബുറൈമിയിൽ 28 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വിവിധ ഗവർണറേറ്റുകളിൽ കാലാവസ്ഥാ മാറ്റം പ്രകടമായ സാഹചര്യത്തിലാണ് മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടത്.
സെപ്റ്റംബർ 13-ന് രാവിലെ എട്ടു മണി വരെയുള്ള കണക്കുകൾ പ്രകാരം ഒമാനിലെ മറ്റു വിലായത്തുകളിലും മഴ ലഭിച്ചു. മുദൈബിയിൽ 19 മി.മീറ്ററും സലാലയിൽ 10 മി.മീറ്ററും മഴ ലഭിച്ചപ്പോൾ, ഇബ്രിയിൽ രണ്ട് മി.മീറ്ററും റഖ്‌യൂത്തിൽ ഒരു മി.മീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്.