കാലാവസ്ഥാ വ്യതിയാനം; കുവൈത്തിൽ ഔട്ട്‌ഡോർ ജോലികൾ നിർത്തിവെക്കാൻ നിർദ്ദേശം
Mar 26, 2026, 20:48 IST
കുവൈത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ കാലാവസ്ഥാ സാഹചര്യങ്ങൾ പരിഗണിച്ച് പുറംജോലികൾ താത്കാലികമായി നിർത്തിവെക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) ആണ് തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി ഈ സുപ്രധാന അറിയിപ്പ് പുറപ്പെടുവിച്ചത്. അസാധാരണമായ കാലാവസ്ഥയിൽ ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഡെലിവറി കമ്പനികൾ, കൺസ്ട്രക്ഷൻ ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനികൾ തുടങ്ങി പുറംജോലികൾ ആവശ്യമായ എല്ലാ സ്ഥാപനങ്ങളും ഈ നിർദ്ദേശം കർശനമായി പാലിക്കണം. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ഔട്ട്‌ഡോർ ഓപ്പറേഷനുകൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.