കോംഗോയിലെ സ്‌കൂളിലുണ്ടായ തീപിടിത്തം: ദുരന്തത്തിൽ അനുശോചിച്ച് യു.എ.ഇ

 

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ബുകാവു നഗരത്തിലെ രണ്ട് സ്‌കൂളുകളിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർ മരിക്കാനിടയായ സംഭവത്തിൽ യു.എ.ഇ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും കോംഗോ സർക്കാറിനും ജനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

സെപ്റ്റംബർ 11-ന് കിഴക്കൻ കോംഗോയിലെ ബുകാവുവിൽ സമീപത്തെ വീടിൽ നിന്ന് പടർന്ന തീ ഉജാമ, ഫുറാഹ പ്രൈമറി സ്‌കൂളുകളിലേക്ക് വ്യാപിക്കുകയായിരുന്നു. ദുരന്തത്തിൽ 29 പേർ മരണപ്പെടുകയും രണ്ടു സ്‌കൂൾ കെട്ടിടങ്ങളും മുന്നൂറിലധികം വീടുകളും പൂർണമായി കത്തിനശിക്കുകയും ചെയ്തു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.