മസ്കത്തിലേക്കുള്ള ഇരട്ടപ്പാതയിൽ നിർമാണപ്രവൃത്തികൾ; നാലുദിവസം ഭാഗിക ഗതാഗത നിയന്ത്രണം

 

അൽ അൻസബ് പാലം കഴിഞ്ഞ് മസ്കത്തിലേക്ക് പോകുന്ന ഇരട്ടപ്പാതയിൽ നാലുദിവസത്തേക്ക് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. നവംബർ 11 മുതൽ 14 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

അൻസബ്–അൽ ജഫ്‌നൈൻ റോഡ് വികസന പദ്ധതിയുടെ ഭാഗമായുള്ള റോഡ് കണക്ഷൻ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിനാണ് റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

നിർമാണ സമയത്ത് പാതയിലെ ഒരു ലൈൻ അടച്ചിടുമെന്നതിനാൽ ഇതുവഴി യാത്ര ചെയ്യുന്നവർ വേഗത കുറയ്ക്കണമെന്നും ഗതാഗത സൂചനാ ബോർഡുകൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.