അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ: കുവൈത്തിൽ വെയർഹൗസും സ്ഥാപനങ്ങളും അടച്ചുപൂട്ടി

 

പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ച കേന്ദ്രത്തിനെതിരെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ശക്തമായ നടപടി. ക്യാപിറ്റൽ ഗവർണറേറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ ആയിരത്തോളം വ്യാജ വസ്ത്രങ്ങളും പാദരക്ഷകളും ശേഖരിച്ചുവെച്ചിരുന്ന വെയർഹൗസ് കണ്ടെത്തി പൂട്ടിപ്പFormatച്ചു.

സംഭവത്തിൽ വെയർഹൗസ് അടച്ചുപൂട്ടിയ അധികൃതർ സ്ഥാപന ഉടമയ്‌ക്കെതിരെ വാണിജ്യ തട്ടിപ്പിന് കേസെടുത്തിട്ടുണ്ട്. ഇതിനുപുറമെ, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മന്ത്രിതല ചട്ടങ്ങളും നിർദേശങ്ങളും ലംഘിച്ച് പ്രവർത്തിച്ച ഒരു സലൂണും സ്പായും അധികൃതർ പൂട്ടിയിട്ടു. ഉപഭോക്തൃ വഞ്ചനയും വാണിജ്യ നിയമലംഘനങ്ങളും തടയുന്നതിനായി വരുംദിവസങ്ങളിലും രാജ്യവ്യാപകമായി പരിശോധനകളും കർശന നിയമനടപടികളും തുടരുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി.