സൗദിയിൽ കൊറിയർ സേവന പരാതികൾക്ക് അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ പരിഹാരം

 

സൗദി അറേബ്യയിൽ കൊറിയർ സേവനങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്തൃ പരാതികൾക്ക് ഇനി വേഗത്തിൽ പരിഹാരം ലഭിക്കും. പാർസൽ വൈകൽ, സേവന പോരായ്മകൾ തുടങ്ങിയ പരാതികളിൽ അഞ്ച് പ്രവൃത്തി ദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന് കമ്പനികൾക്ക് ഗതാഗത അതോറിറ്റി നിർദേശം നൽകി.നിശ്ചിത സമയത്തിനുള്ളിൽ കമ്പനി മറുപടി നൽകാതെയോ പ്രശ്‌നം പരിഹരിക്കാതെയോ ഇരുന്നാൽ ഉപഭോക്താക്കൾക്ക് പരാതി നേരിട്ട് ജനറൽ അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട്യ്ക്ക് കൈമാറാം.അതോറിറ്റിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴിയാണ് പരാതികൾ സമർപ്പിക്കേണ്ടത്. ഉപഭോക്തൃ അവകാശങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും കൊറിയർ-പാർസൽ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.