ദുബൈയിൽ കസ്റ്റംസ് ഡ്യൂട്ടി ഇളവ് വീണ്ടും നീട്ടി; 60 ദിവസത്തേക്ക് കൂടി ആനുകൂല്യം ലഭിക്കും

 

ദുബൈയിൽ റീ എക്സ്പോർട്ടിങ് ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങൾക്കുള്ള കസ്റ്റംസ് ഡ്യൂട്ടി ഇളവ് കാലാവധി നീട്ടി നൽകാൻ തീരുമാനം. 60 ദിവസത്തേക്ക് കൂടിയാണ് ഇളവ് നീട്ടിയിരിക്കുന്നത്. വ്യവസായ-വാണിജ്യ മേഖലകൾക്ക് ആശ്വാസമേകുന്നതാണ് ഈ പ്രഖ്യാപനം.

ഫെബ്രുവരി 27 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ ഇളവ് കാലാവധി അവസാനിക്കുന്ന ചരക്കുകൾക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. റീ എക്സ്പോർട്ടിനായി എത്തിച്ച ചരക്കുകൾക്ക് പുറമെ, താൽക്കാലികമായി കൊണ്ടുവന്നവയ്ക്കും ട്രാൻസിറ്റ് ആവശ്യങ്ങൾക്കായി എത്തിച്ച ഉൽപ്പന്നങ്ങൾക്കും ഈ കസ്റ്റംസ് തീരുവ ഇളവ് ബാധകമായിരിക്കും.