മിസൈൽ അലർട്ട് സന്ദേശം അവഗണിക്കാൻ നിർദേശം: ആശങ്കപ്പെടേണ്ടതില്ല, സുരക്ഷിതമാണെന്ന് പ്രതിരോധ മന്ത്രാലയം
Jun 26, 2026, 19:45 IST
ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, രാജ്യം നിലവിൽ പൂർണ്ണമായും സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ച് യു.എ.ഇ ആഭ്യന്തര മന്ത്രാലയം (Ministry of Interior) . മിസൈൽ അലർട്ട് സന്ദേശം അവഗണിക്കാൻ നിർദേശം നൽകി കൊണ്ട് രാജ്യത്തെ താമസക്കാർക്ക് മന്ത്രാലയം പുതിയ മൊബൈൽ അലർട്ട് അയച്ചു
മിസൈൽ ഭീഷണിയുമായി ബന്ധപ്പെട്ട് മുൻപ് നൽകിയ അടിയന്തര മുന്നറിയിപ്പുകളുടെ സമയത്ത് നിയമങ്ങൾ പാലിച്ച് സഹകരിച്ചതിന് മന്ത്രാലയം പൊതുജനങ്ങൾക്ക് നന്ദി അറിയിച്ചു.
രാജ്യത്ത് നിലവിൽ യാതൊരുവിധ ആശങ്ക സാഹചര്യങ്ങളുമില്ലെന്നും ജനങ്ങൾക്ക് തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളുമായി സാധാരണ രീതിയിൽ മുന്നോട്ട് പോകാമെന്നും ഔദ്യോഗിക മൊബൈൽ സന്ദേശത്തിൽ മന്ത്രാലയം അറിയിച്ചു.