യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകളിലെ കാലതാമസം പരിഹരിച്ചതായി കോൺസുൽ ജനറൽ
Aug 17, 2026, 14:36 IST
യു.എ.ഇയിൽ ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകളുമായി ബന്ധപ്പെട്ട കാലതാമസം ഏതാണ്ട് പൂർണമായും പരിഹരിച്ചതായി ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. ഇ. വിഷ്ണുവർധൻ റെഡ്ഡി. പാസ്പോർട്ട് സേവനങ്ങൾക്ക് അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നതിലെ പ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോൺസുൽ ജനറൽ. പാസ്പോർട്ട് അപേക്ഷകളുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകൾക്കും ഉടൻ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.