ദോഫാർ ഖരീഫ് സീസൺ ജൂൺ 21 മുതൽ; സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി ഒമാൻ
ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ മനംകുളിർപ്പിക്കുന്ന ദോഫാർ ഖരീഫ് സീസൺ ജൂൺ 21-ന് ആരംഭിക്കും. സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കുന്ന ഈ വാർഷിക വിന്റർ പച്ചപ്പിലേക്ക് ഒമാനിൽ നിന്നും മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്; 2025-ൽ മാത്രം 1.07 ദശലക്ഷം ആളുകൾ ദോഫാറിലെത്തിയിരുന്നു.
ഇത്തവണത്തെ ഖരീഫ് സീസണെ കൂടുതൽ ആകർഷകമാക്കാൻ 'അതീൻ സ്ക്വയർ', പൈതൃക തനിമ വിളിച്ചോതുന്ന 'റിട്ടേൺ ടു ദി പാസ്റ്റ്', 'ഫ്രാങ്കിൻസെൻസ് മാർക്കറ്റ്', കുട്ടികൾക്കായുള്ള പ്രത്യേക ഫെസ്റ്റിവൽ എന്നിവ ഒരുക്കിയിട്ടുണ്ട്. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ട് അഫ്താൽഖൂത്ത് വ്യൂപോയിന്റ്, ധൽഖൂത്തിലെ ദീം വ്യൂപോയിന്റ്, റഖ്‌യൂത്തിലെ ഷാത്ത് വ്യൂപോയിന്റ് പ്രോജക്റ്റ് എന്നിവ വിപുലമായ സൌകര്യങ്ങളോടെ ഒമാൻ സർക്കാർ നവീകരിച്ചിട്ടുണ്ട്.
പുതിയ നടപ്പാതകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയും സഞ്ചാരികൾക്കായി സജ്ജമാക്കിയിട്ടുണ്ട്. ഖരീഫ് സീസൺ ആരംഭിക്കുന്നതോടെ ദോഫാർ പ്രവിശ്യ മഞ്ഞുമൂടിയ കുന്നുകളും കൺകുളിർക്കുന്ന വെള്ളച്ചാട്ടങ്ങളുമായി പൂർണ്ണമായും പച്ചപ്പണിഞ്ഞ മരുപ്പച്ചയായി മാറും.