വിദ്യാർത്ഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവും അധിക ലഗേജും; വൻ ഓഫറുമായി എമിറേറ്റ്സ്
വിദ്യാർത്ഥികൾക്കായി വിമാന ടിക്കറ്റുകളിൽ ആകർഷകമായ ഇളവുകളും അധിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് എമിറേറ്റ്സ്. 16 മുതൽ 31 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 'STUDENT' എന്ന പ്രമോഷണൽ കോഡ് ഉപയോഗിച്ച് 2027 മാർച്ച് 31-നകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭ്യമാകുക.
യാത്ര ചെയ്യുന്നവർ ചെക്ക്-ഇൻ സമയത്ത് സാധുവായ സ്റ്റുഡന്റ് ഐഡി കാർഡോ സ്‌കൂൾ അധികൃതരുടെ കത്തോ ഹാജരാക്കേണ്ടതുണ്ട്. ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് 10 ശതമാനം വരെയും പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ് നിരക്കുകളിൽ 5 ശതമാനം വരെയും കിഴിവ് ലഭിക്കും.
കൂടാതെ, യു.എസ്, കാനഡ ഒഴികെയുള്ള യാത്രകളിൽ 10 കിലോഗ്രാം അധിക ബാഗേജ് അലവൻസും ലഭിക്കും. ഒപ്പം എമിറേറ്റ്സ് ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ക്രിപ്‌റ്റോകറൻസികൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും എയർലൈൻ അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്.