ബോർഡിങ് പാസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത്

 

വിമാന യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുള്ളതിനാൽ ബോർഡിങ് പാസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ മുന്നറിയിപ്പ്.

ബോർഡിങ് പാസുകളിൽ ഉള്ള ക്യൂ.ആർ കോഡുകളിൽ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളും യാത്രാ വിശദാംശങ്ങളും ഉൾപ്പെട്ടിട്ടുണ്ടാകും. ഇവ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഏജൻസി വ്യക്തമാക്കി.

യാത്രയുടെ സന്തോഷ നിമിഷങ്ങൾ പങ്കുവെക്കുമ്പോൾ പോലും സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും ബോർഡിങ് പാസിലെ വിവരങ്ങൾ പൊതുവിൽ ലഭ്യമാക്കുന്നത് ഒഴിവാക്കണമെന്നും നിർദേശം നൽകി.