ലൈസൻസില്ലാത്ത ഡ്രൈവിങ്: 36 അപകടങ്ങൾ; കടുത്ത മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
ദുബായിൽ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം മാത്രം രാജ്യത്ത് 36 അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിചയക്കുറവും തെറ്റായ വിലയിരുത്തലുകളും ആണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാണണമെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.ഡ്രൈവിങ്ങിന് പ്രാപ്തമാവാതെ യുവാക്കളായ ഡ്രൈവർമാർ വാഹനമോടിച്ച ചില കേസുകളും ഇതിൽ ഉൾപ്പെടും.
യു.എ.ഇയിൽ അംഗീകാരമില്ലാതെ വിദേശ ലൈസൻസുമായി വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ആദ്യ ഘട്ടത്തിൽ 2000 മുതൽ 10000 ദിർഹം വരെയാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ മിനിമം മൂന്ന് മാസം ജയിൽ ശിക്ഷയും 5,000ത്തിനും 50,000ത്തിനും ഇടയിൽ പിഴയുമായിരിക്കും ശിക്ഷ. അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു ശിക്ഷയോ ലഭിക്കും. ലൈസൻസില്ലാതെ വാഹനമോടിച്ചാൽ മൂന്നു മാസം തടവും 5,000ത്തിനും 50000ത്തിനും ഇടയിൽ പിഴയും ലഭിക്കും. നിയമലംഘനം ആവർത്തിച്ചാൽ അത് അനുസരിച്ച് പിഴയും വർധിക്കും