ലിബിയയില്‍ റഷ്യന്‍ പടക്കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; പിന്നില്‍ യുക്രൈനെന്ന് പ്രാഥമിക നിഗമനം
Nov 23, 2026, 11:52 IST
ലിബിയയിലെ ബെന്ഗാസിയില് നങ്കൂരമിട്ടിരുന്ന റഷ്യന്‍ പടക്കപ്പല്‍ യുക്രെയ്ന് ഡ്രോണ്‍ ആക്രമണത്തില്‍ മുങ്ങി. ഞായറാഴ്ച പുലര്‍ച്ചെയാണ് കപ്പലിനു നേരെ യുക്രെയ്ന്റെ ഡ്രോണ്‍ ആക്രമണമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് കപ്പല്‍ മുങ്ങുകയായിരുന്നു. ഇന്ധനം നിറയ്ക്കുന്നതിനായി ബെന്ഗാസിയില് നങ്കൂരമിട്ടതായിരുന്നു റഷ്യന്‍ നാവികസേനയുടെ പടക്കപ്പലായ മെര്‍ക്കുറി. ലിബിയന്‍ നാവിക സേന കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതാണ് വിവരം. (
റഷ്യക്കാരും ലിബിയന്സും ഉള്‍പ്പെടെ 10 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ആക്രമണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്കും സുരക്ഷാ സമിതിക്കും ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചതായി പ്രധാനമന്ത്രി ഒസാമ ഹമദ് ഒരു പ്രസ്താവനയില്‍ അറിയിച്ചു.