കുവൈത്തിന് നേരെ വീണ്ടും ഡ്രോൺ-മിസൈൽ ആക്രമണം; പ്രതിരോധിച്ച് സൈന്യം
കുവൈത്തിന് നേരെ വീണ്ടും വ്യോമാക്രമണം. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് പുതിയ ആക്രമണമുണ്ടായത്. അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും കുവൈത്ത് വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തതായി സൈനിക വക്താവ് അറിയിച്ചു. ആക്രമണത്തിന് തൊട്ടുപിന്നാലെ രാജ്യവ്യാപകമായി ജാഗ്രതാ സൈറനുകൾ മുഴങ്ങി.
നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി വരികയാണെന്നും അധികൃതർ നൽകുന്ന അടിയന്തര സുരക്ഷാ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും സൈന്യം അഭ്യർത്ഥിച്ചു. ഫെബ്രുവരി 28-ന് യു.എസ്-ഇറാൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കുവൈത്തിന് നേരെ തുടർച്ചയായി ഇറാൻ ആക്രമണങ്ങൾ നടത്തിയിരുന്നു.
എന്നാൽ അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന കരാർ ഒപ്പിട്ടതോടെ മേഖലയിലെ സ്ഥിതിഗതികൾ ശാന്തമായി വരികയായിരുന്നു. ഇതിനിടയിലാണ് അന്താരാഷ്ട്ര സമൂഹത്തെ വീണ്ടും ആശങ്കയിലാഴ്ത്തിക്കൊണ്ട് കുവൈത്തിന് നേരെ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.