ദുബൈ, അബൂദബി വിമാനത്താവളത്തിലെ അപകടം; ഒരാൾ മരണപ്പെട്ടു, 11 പേർക്ക് പരിക്ക് പരിക്കേറ്റു
Mar 1, 2026, 14:29 IST
ദുബൈ, അബൂദബി വിമാനത്താവളങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. അബൂദബി വിമാനത്താവളത്തിന് നേര നടന്ന ഡ്രോൺ ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുബൈ വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിന് സമീപമാണ് ആക്രമണം നടന്നത്. ഇവിടെ നാലുപേർക്കാണ് പരിക്കേറ്റത്.
ദുബൈയിലെ ആഡംബര ഹോട്ടൽ ബുർജുൽ അറബിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. ഡ്രോൺ തകർത്തെങ്കിലും അവശിഷ്ടങ്ങൾ വീണ് തീപിടിത്തമുണ്ടായത്. ദുബൈയിലെ ജബൽഅലി പോർട്ടിന് നേരെയും ആക്രമണമുണ്ടായി.