മഴക്കാല അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ‘ഫെയേഴ്‌സ്’ഡിജിറ്റൽ സേവനം ഉപയോഗിക്കണമെന്ന് ദുബൈ മുനിസിപ്പാലിറ്റി
Dec 19, 2025, 11:22 IST
മഴയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് ഡിജിറ്റൽ റിപ്പോർട്ടിങ് സേവനമായ 'ഫെയേഴ്‌സ് ഉപയോഗിക്കണമെന്ന് ദുബൈ മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.മോശം കാലാവസ്ഥയിൽ അപകടത്തിൽപ്പെടുന്ന വ്യക്തികളിലേക്കും സമൂഹങ്ങളിലേക്കും അടിയന്തരമായി സംരക്ഷണം എത്തിക്കാൻ 'ഫെയേഴ്‌സ്'പ്ലാറ്റ്ഫോം ഉദ്യോഗസ്ഥരെ സഹായിക്കുമെന്നും സമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെ അധികൃതർ വ്യക്തമാക്കി. 800900 എന്ന നമ്പർ ഉപയോഗിച്ച് വാട്‌സ് ആപിലൂടെയോ ദുബൈ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഫെയേഴ്‌സുമായി ബന്ധപ്പെടാം. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.