ഗതാഗത പിഴകൾ തവണകളായി അടയ്ക്കാൻ നിർദേശവുമായി ദുബായ് പൊലീസ്

 

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കുമിഞ്ഞുകൂടി വലിയ സാമ്പത്തിക ബാധ്യതയാകുന്നത് ഒഴിവാക്കാൻ, തവണകളായി (Installments) അടയ്ക്കാനുള്ള സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദുബായ് പൊലീസ്. ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പിലെ ജീവനക്കാർക്കായി സംഘടിപ്പിച്ച ബോധവൽക്കരണ ശിൽപശാലയിലാണ് പൊലീസ് നിർദേശം നൽകിയത്.

അധിക സാമ്പത്തിക ഭാരമില്ലാതെ ഡ്രൈവർമാർക്ക് എളുപ്പത്തിൽ പിഴയടയ്ക്കാനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പിഴ അടയ്ക്കാതെ ദീർഘകാലം വച്ചുതാമസപ്പിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതകൾക്കും വാഹന രജിസ്ട്രേഷൻ തടസ്സപ്പെടുന്നത് ഉൾപ്പെടെയുള്ള തുടർ നിയമനടപടികൾക്കും കാരണമാകുമെന്ന് പൊലീസ് ഓർമിപ്പിച്ചു.