ഇന്ന് ഒമാനിലെ ചിലയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യത; പലയിടങ്ങളിലും താപനില 46 ഡിഗ്രി കടന്നു
Jun 8, 2026, 17:59 IST
ഒമാനിലെ ചില പ്രദേശങ്ങളിൽ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മസീറ ദ്വീപ്, അൽ വുസ്ത ഗവർണറേറ്റിലെ തീരപ്രദേശങ്ങൾ, ദുഖ്ം, ദോഫാർ ഗവർണറേറ്റിലെ പർവ്വതപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് അനുഭവപ്പെടാൻ സാധ്യത. ഇതേത്തുടർന്ന് മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും ദൂരക്കാഴ്ച (Visibility) ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം, ഒമാനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വേനൽച്ചൂട് കനക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് സുനൈനയിലാണ്; 46.6 ഡിഗ്രി സെൽഷ്യസ്.
വിവിധ പ്രദേശങ്ങളിലെ ഉയർന്ന താപനില:
- ഹംറാഉദ്ദുറൂഅ്: 46.5°C
- ബുറൈമി, ദിമാഉ വത്വാഈൻ, സമാഇൽ: 46.4°C
- അൽ കാമിൽ വൽ വാഫി: 46.1°C
- ഫഹൂദ്: 45.4°C
- അൽ ഖാബിൽ: 45.3°C
- മുഖ്ഷിൻ, ബിദ്‌യ: 45.1°C
- ഇബ്‌റ: 45.0°C