ഇന്തോനേഷ്യയില്‍ ഭൂചലനം, 44 മരണം, 300 ലേറെ പേര്‍ക്ക് പരിക്ക്

 
ഇന്തോനേഷ്യയിലെ സിയാന്‍ജൂര്‍ മേഖലയില്‍ ഭൂചലനം. 44 പേര്‍ മരിച്ചു. മുന്നൂറിലേറേ പേര്‍ക്ക് പരിക്കുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. റിക്ടര്‍ സ്‍കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി. 

റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ ജാവയിലെ ജിയാൻജൂറാണ് പ്രഭവകേന്ദ്രമെന്ന് ഇന്തോനേഷ്യൻ കാലാവസ്ഥാ, ഭൗമശാസ്ത്ര ഏജൻസി(ബി.എം.കെ.ജി) അറിയിച്ചു. 10 കി.മീറ്റർ ആഴത്തിലാണ് പ്രകമ്പനമുണ്ടായത്. അതേസമയം, സുനാമി സാധ്യതയില്ലെന്ന് ബി.എം.കെ.ജി അറിയിച്ചു.

ജിയാൻജൂറിൽ ഭൂചലനം വൻനാശം വിതച്ചിട്ടുണ്ട്. ഇവിടെ മാത്രം ഇതിനകം 20 പേർ മരിച്ചു. ഇതിനു പുറമെ 300ലേറെ പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ജിയാൻജൂർ അഡ്മിനിസ്‌ട്രേഷൻ തലവൻ ഹെർമൻ സുഹെർമാൻ അറിയിച്ചു.