എബോള വ്യാപനം; മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബഹ്‌റൈനിൽ താൽക്കാലിക പ്രവേശന വിലക്ക്
May 20, 2026, 14:34 IST
എബോള വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുൻകരുതൽ നടപടിയുമായി ബഹ്‌റൈൻ. ദക്ഷിണ സുഡാൻ, കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലികമായി പ്രവേശന വിലക്ക് ഏർപ്പെടുത്തി.
ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഈ വിലക്ക് 30 ദിവസത്തേക്ക് തുടരുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. സാഹചര്യം വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.എബോള വ്യാപനത്തിന്റെ തോതിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമാണ് ഈ തീരുമാനം സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.