പേർഷ്യൻ തീരത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകൾ തിരിച്ചെത്തിക്കാൻ നീക്കമാരംഭിച്ചു
പേർഷ്യൻ തീരത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകൾ തിരികെ തിരിച്ചെത്തിക്കാൻ നീക്കമാരംഭിച്ചു. ചരക്ക് കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ ഇന്ത്യൻ നാവിക സേനയെ വിന്യസിച്ചേക്കും. പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള ചരക്കുകൾ താൽക്കാലികമായി ഇന്ത്യൻ തുറമുഖങ്ങളിൽ സൂക്ഷിക്കണമെന്നും കേന്ദ്ര സർകാർ നിർദേശം നൽകി.
പേർഷ്യൻ തീരത്ത് കുടുങ്ങിക്കിടക്കുന്ന 37 കപ്പലുകളേയും തിരികെ കൊണ്ട് വരാനാണ് കേന്ദ്രത്തിന്റെ നീക്കം. ചരക്ക് കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ നാവികസേനയുടെ കപ്പലുകൾ വിന്യസിക്കുന്ന കാര്യം പരിഗണനയിലാണ്. അന്തിമ തീരുമാനം രണ്ട് ദിവത്തിനകമുണ്ടാകും. 1500ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചായിരിക്കും കപ്പലുകളെ തിരികെ കൊണ്ടുവരിക. നിലവിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിൽ 10,000 ത്തോളം നാവികർ ഉണ്ടെന്നാണ് വിവരം ഗൾഫ് മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ആരംഭിച്ച ഓപ്പറേഷൻ സങ്കൽപ്പ് ഊർജിതമാണെന്നും കേന്ദ്രം വ്യക്തമാക്കി.