ബലിപെരുന്നാൾ: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മേയ് മാസത്തെ ശമ്പളം നേരത്തെ നൽകാൻ നിർദേശം
May 21, 2026, 17:40 IST
ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ മേയ് മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്യണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം നിർദേശിച്ചു.രാജകീയ ഉത്തരവ് (53/2023 )പ്രകാരമുള്ള തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളും നിർദേശം പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.മേയ് 25നകം ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യണമെന്നാണ് ഔദ്യോഗിക അറിയിപ്പിൽ പറയുന്നത്. ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി തൊഴിലാളികൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായാണ് നടപടി.