ബലിപെരുന്നാൾ: ഷാർജയിൽ മൂന്ന് ദിവസം സൗജന്യ പാർക്കിങ്
May 22, 2026, 12:29 IST
ബലിപെരുന്നാൾ പ്രമാണിച്ച് ഷാർജയിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ പാർക്കിങ് അനുവദിച്ചതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. പെരുന്നാളിന്റെ ഒന്നാം, രണ്ടാം, മൂന്നാം ദിവസങ്ങളിലായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.എന്നാൽ എല്ലാ പാർക്കിങ് മേഖലകളിലും ഇളവ് ബാധകമല്ല. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ഫീസ് ഈടാക്കുന്ന നീല ബോർഡുകളുള്ള പാർക്കിങ് സോണുകളിൽ സൗജന്യ പാർക്കിങ് ലഭ്യമാകില്ല. കൂടാതെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും നഗരത്തിലെ വിവിധ ഭാഗങ്ങളിലെയും സ്മാർട്ട് പാർക്കിങ് ലോട്ടുകളിലും പതിവുപോലെ 24 മണിക്കൂറും പാർക്കിങ് ഫീസ് ഈടാക്കും.സാധാരണയായി ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 10 വരെ ഷാർജയിൽ പെയ്ഡ് പാർക്കിങ് സംവിധാനം നിലവിലുണ്ട്. പെരുന്നാൾ തിരക്കിനിടെ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനായാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.