ഒമാനിൽ പെരുന്നാൾ അവധിദിനങ്ങൾ പ്രഖ്യാപിച്ചു
Mar 11, 2026, 15:24 IST
ഒമാനിൽ പെരുന്നാൾ അവധിദിനങ്ങൾ പ്രഖ്യാപിച്ചു. ഒമാനിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളലെ ജീവനക്കാർക്ക് ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മാർച്ച് 19 മുതൽ മാർച്ച് 23 വരെ അവധിയായിരിക്കും. ഇതോടെ വാരാന്ത്യദിനങ്ങളടക്കം തുടർച്ചയായി അഞ്ചു ദിവസത്തെ അവധി ലഭ്യമാകും. മാർച്ച് 24ന് ഓഫിസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കും.