തൊഴിലാളികളുടെ ഇൻഷുറൻസ് ചെലവ് തൊഴിലുടമ വഹിക്കണം:യുഎ

 

യുഎഇയിൽ തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം. ആരോഗ്യ ഇൻഷുറൻസിന്റെ മുഴുവൻ ചെലവും തൊഴിലുടമ തന്നെ വഹിക്കണം . ജീവനക്കാരിൽ എന്നും ഇതിനായി ഒരു തുക ഈടാക്കാൻ പാടില്ലെ.വർക്ക് പെർമിറ്റിന്റെ മുഴുവൻ കാലയളവിലും ഇൻഷുറൻസ് പരിരക്ഷ തടസ്സമില്ലാതെ ലഭ്യമാകണം. തൊഴിൽ കാലയളവിനിടയിൽ ഇടയ്ക്കുവെച്ച് പെട്ടെന്ന് പോളിസികൾ റദ്ദാക്കാൻ തൊഴിലുടമയ്ക്ക് അനുവാദമുണ്ടാകില്ല എന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

വർക്ക് പെർമിറ്റ് അനുവദിക്കുന്നതും പുതുക്കുന്നതും ഇൻഷുറൻസ് പരിശോധനയുമായി ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുണ്ട്.ഡിജിറ്റൽ സംവിധാനം വഴിയുള്ള പരിശോധനകളിൽ വീഴ്ച് കണ്ടാൽ പുതിയ വർക്ക് പെർമിറ്റ് നൽകുന്നതോ നിലവിലുള്ളത് പുതുക്കുന്നതോ മന്ത്രാലയം തടയും. ഇൻഷുറൻസ് പോളിസിയുടെ സാധുത സ്വയം പരിശോധിക്കുന്ന ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ് അപേക്ഷകൾ പ്രോസസ് ചെയ്യുന്നത്.രാജ്യത്തെ തൊഴിൽ നിയമങ്ങളുടെ സുതാര്യത ഉറപ്പാക്കാനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഈ നടപടി എന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ മേഖലയിലെ എല്ലാത്തരം ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും ഒരുപോലെ ഈ സുരക്ഷാ ചട്ടങ്ങൾ ബാധകമാണ്. മുൻപ് അബുദാബിയിലും ദുബായിലും മാത്രമുണ്ടായിരുന്ന ഇൻഷുറൻസ് നിർബന്ധമാക്കൽ നിയമം, 2025-ഓടെ വടക്കൻ എമിറേറ്റുകളിലേക്കും വ്യാപിപ്പിച്ച് രാജ്യമൊട്ടാകെ നിലവിൽ വന്നിരുന്നു.