വയലറ്റിനുള്ള കത്തുകളുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ഷാർജ പുസ്തകോത്സവത്തിൽ

 

കവി കുഴൂർ വിത്സന്റെ പ്രശസ്തമായ 'വയലറ്റിനുള്ള കത്തുകൾ' എന്ന കവിതാ സമാഹാരത്തിന്റെ ഇംഗ്ലീഷ് പതിപ്പ് 'ലെറ്റേഴ്‌സ് ടു വയലറ്റ് ( - Letters to Violet ' ) ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും.നവംബർ 11 ബുധൻ വൈകുന്നേരം 6 മണിക്ക് ഹാൾ നമ്പർ - 7 - റൈറ്റേഴ്‌സ് കോൺഫറൻസ് ഹാളിലാണു പ്രകാശനം. കവി ചിഞ്ചു റോസ 'ലെറ്റേഴ്‌സ് ടു വയലറ്റ്' പ്രകാശനം ചെയ്യും. പി. ഷൈമയാണു പുസ്തകത്തിന്റെ പരിഭാഷക.

സൈകതം ബുക്‌സ് 2016 ൽ പ്രസിദ്ധീകരിച്ച 'വയലറ്റിനുള്ള കത്തുകൾ ' ഇതിനോടകം നാലു പതിപ്പുകൾ പിന്നിട്ടു. 2016 ൽ കുഴൂർ വിത്സന് കേരള സംസ്ഥാന സർക്കാരിന്റെ ലിറ്ററേച്ചർ യൂത്ത് ഐക്കൺ പുരസ്‌കാരം നേടിക്കൊടുത്തതും ഈ പുസ്തകമാണ്. ഇംഗ്ലീഷിനു പുറമെ , സ്പാനിഷിലേക്കും വയലറ്റിനുള്ള കത്തുകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആമസോൺ ഉൾപ്പെടെയുള്ള ഓൺലൈൻ സ്റ്റോറുകളിൽ 'ലെറ്റേഴ്‌സ് ടു വയലറ്റ്' ലഭ്യമാണ്. വയലറ്റിനുള്ള കത്തുകൾ ഷാർജ പുസ്തകോത്സവത്തിൽ സൈകതം സ്റ്റാളിൽ (ZD10) ലഭ്യമാകും . റേഡിയോ കേരളം 1476 എ എം സീനിയർ ബ്രോഡ് കാസ്റ്റ് ജേർണ്ണലിസ്റ്റാണു , ഗൾഫിലെ മുതിർന്ന മാധ്യപ്രവർത്തകൻ കൂടിയായ കുഴൂർ വിത്സൺ .