സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് നവംബർ 5 വരെ നീട്ടി ഇത്തിഹാദ് എയർവേസ്
സൗദി അറേബ്യൻ നഗരങ്ങൾക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങളും ഭീഷണികളും തുടരുന്ന സാഹചര്യത്തിൽ അബുദാബിയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടിയതായി യു.എ.ഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് (Etihad Airways) അറിയിച്ചു. അബുദാബിക്കും റിയാദിനും അബുദാബിക്കും ദമ്മാമിനുമിടയിലുള്ള എല്ലാ സർവീസുകളും നവംബർ 5 വരെ പൂർണ്ണമായും റദ്ദാക്കിയതായി എയർലൈൻ വ്യക്തമാക്കി. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് വെബ്സൈറ്റിലൂടെ സ്ഥിതിഗതികൾ പരിശോധിക്കണമെന്നും യാത്രക്കാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നുണ്ടെന്നും ഇത്തിഹാദ് വ്യക്തമാക്കി.
അബുദാബിക്കും ജിദ്ദയ്ക്കുമിടയിൽ സർവീസ് നടത്തുന്ന EY601, EY602, EY603, EY604 എന്നീ വിമാനങ്ങളും നവംബർ 5 വരെ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ EY 615, EY 611 എന്നീ രണ്ട് ജിദ്ദ സർവീസുകൾ നിലവിൽ സർവീസ് തുടരുന്നുണ്ട്. സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും വരും ദിവസങ്ങളിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് വെബ്സൈറ്റിലൂടെ സ്ഥിതിഗതികൾ പരിശോധിക്കണമെന്നും യാത്രക്കാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നുണ്ടെന്നും ഇത്തിഹാദ് വ്യക്തമാക്കി. ഒക്ടോബറിൽ ഹൂതികൾ നടത്തിയ ആക്രമണങ്ങളിൽ സൗദിയിൽ ഇതുവരെ 21 പേർ കൊല്ലപ്പെടുകയും ഒക്ടോബർ 10-ലെ റിയാദ് വിമാനത്താവള ആക്രമണത്തിൽ മാത്രം 13 പേർ മരണപ്പെടുകയും ചെയ്തിരുന്നു