ഒരിക്കൽ മാത്രം' എന്ന ചിന്ത പോലും അപകടം; ലഹരിക്കെതിരെ മുന്നറിയിപ്പുമായി യുഎഇ

 

കൂട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങിയോ ,അല്ലെങ്കിൽ കൗതുകത്തിന്റെ പേരിലോ ഒരു ഒറ്റത്തവണ എന്ന ചിന്തയിൽ ലഹരി പരീക്ഷിക്കുന്നതുപോലും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് യുഎഇ അധികൃതർ.

ലഹരിക്ക് അടിമപ്പെട്ട ഭൂരിഭാഗം പേരും ഒരിക്കലും ,അതിന് വിട്ടുമാറാത്ത രീതിയിൽ കീഴ്‌പ്പെടാൻ ആഗ്രഹിച്ചവരല്ലെന്നും മറിച്ച് കൗതുകം കൊണ്ടോ തെറ്റായ കൂട്ടുകെട്ടുകൾ മൂലമോ ആദ്യമായി പരീക്ഷിച്ചവരാണെന്നും രാജ്യാന്തര പഠനങ്ങൾ വ്യക്തമാക്കുന്നത്.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡ്രഗ് അബ്യൂസ് (NIDA) പുറത്തുവിട്ട കണക്കുകൾ പ്രകാര മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലമുള്ള മരണങ്ങളിൽ 5.67 ശതമാനവും നടക്ക 15 നും 24 നും ഇടയിൽ പ്രായമുള്ളവരിലാണ്.

ഇതിന്റെ പശ്ചാത്തലത്തിൽ,ആദ്യമായി മയക്കുമരുന്ന് പരീക്ഷിക്കുന്നവർ നേരിടുന്ന ഗുരുതരമായ അപകടങ്ങളെക്കുറിച്ച് ആളുകൾക്കിടയിൽ അവബോധം വളർത്താൻ യുഎഇ നാഷണൽ ഡ്രഗ് എൻഫോഴ്‌സസ്‌മെന്റ് അതോറിറ്റി ഗവൺമെന്റ് മീഡിയ ഓഫീസുമായി സഹകരിച്ച് രാജ്യവ്യാപകമായി കടുത്ത കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്.ഭീഷണി ഇല്ലാതാക്കാൻ ഒന്നായി ഒന്നിക്കുക' (Unite to Eliminate the Threat) എന്ന പ്രമേയത്തിലാണ് ഈ ബോധവൽക്കരണ കാമ്പയിൻ നടക്കുന്നത്.

ആദ്യ ഉപയോഗം തന്നെ ലഹരിക്ക് അടിമപ്പെടുത്തുകയും, പഠന വൈകല്യത്തിലേക്ക് നയിക്കുകയും, മാനസിക തകർച്ചക്കും, സാമ്പത്തിക പ്രതിസന്ധിക്കും , ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും, നിയമപ്രശ്‌നങ്ങൾക്കും കാരണമായേക്കാം എന്ന് അധികൃതർ ഓർമ്മപ്പെടുത്തുന്നു.ലഹരിമരുന്ന് വാഗ്ദാനം ചെയ്യുന്നവർ ഒരിക്കലും യഥാർത്ഥ സുഹൃത്തുക്കളല്ലെന്ന് തിരിച്ചറിയണമെന്നും ഏത് സമ്മർദമുണ്ടായാലും 'നോ' എന്ന് പറയാനുള്ള ആർജവം യുവാക്കൾ കാണിക്കണമെന്നും അധികൃതർ പറഞ്ഞു