ബലിപെരുന്നാൾ; മസ്‌കത്തിലെ ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി
May 27, 2026, 12:51 IST
ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മസ്‌കത്തിലെ ഇന്ത്യൻ എംബസിക്ക് ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ എംബസിയുടെ പതിവ് പ്രവർത്തനങ്ങളും പാസ്പോർട്ട്, വിസ എന്നിവയുൾപ്പെടെയുള്ള കോൺസുലർ സേവനങ്ങളും താത്കാലികമായി നിർത്തിവെക്കും. അവധി കഴിഞ്ഞ് എംബസി ഓഫീസുകൾ വീണ്ടും സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, അവധി ദിവസമായിരുന്നാലും ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കുന്നതിനായി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈൻ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് എംബസി അറിയിച്ചു. അടിയന്തര കോൺസുലർ സേവനങ്ങൾക്കായി 98282270 എന്ന നമ്പറിലും മറ്റ് സഹായങ്ങൾക്കായി 80071234 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാമെന്നും എംബസി അധികൃതർ അറിയിച്ചു.