മയക്കുമരുന്ന് കടത്ത്: അഞ്ച് ഇന്ത്യക്കാർ നേപ്പാളിൽ അറസ്റ്റിൽ
Jul 13, 2026, 15:20 IST
നേപ്പാളിൽ മയക്കുമരുന്ന് കടത്ത് കേസിൽ അഞ്ച് ഇന്ത്യക്കാർ അറസ്റ്റിൽ. നേപ്പാൾ നാർകോട്ടിക് ഡ്രഗ് കൺട്രോൾ ബ്യൂറോയാണ് പൊഖാറ നഗരത്തിൽ നിന്ന് ഇവരെ പിടികൂടിയത്.പ്രതികളിൽ നിന്ന് ബ്യൂപ്രെനോർഫിൻ, ഡയസെപാം, ഫെനെർഗാൻ എന്നിവയുടെ 1,800 കുപ്പികളും ട്രമഡോൾ ഗുളികകളിൽ 1,800 എണ്ണവും പിടിച്ചെടുത്തു.
ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശികളായ ബികാസ് കുമാർ (27), ബാർജലി പസ്വാൻ (29), അഭയ് കുമാർ മിശ്ര (33), പ്രീതം കുമാർ (33), അഭിഷേക് കുമാർ പാസ്വാൻ (25) എന്നിവരാണ് അറസ്റ്റിലായത്.യുപി രജിസ്‌ട്രേഷൻ നമ്പറുള്ള കാറിൽ സഞ്ചരിക്കുമ്പോഴാണ് സംഘം പിടിയിലായത്. സംഭവത്തിൽ നേപ്പാൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.