ഫ്ലൈ ദുബായ് ആക്രമണം: ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് യു.എ.ഇയുടെ ഉന്നത ബഹുമതി
ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണം ധീരമായി ചെറുത്തുതോൽപ്പിച്ച് വൻ ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പെടെയുള്ള വിമാന ജീവനക്കാർക്ക് യു.എ.ഇയുടെ ഉന്നത ബഹുമതി. 'ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഷെയ്ഖ് സായിദ് - 2' (First Class Order of Sheikh Zayed II) പുരസ്കാരമാണ് യു.എ.ഇ പ്രസിഡന്റ് സമ്മാനിച്ചത്.
സെപ്തംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിനുള്ളിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കോക്ക്പിറ്റിൽ വെച്ച് സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. കടുത്ത ആക്രമണത്തിനിടയിലും പൈലറ്റ് ധീരമായി ചെറുത്തുനിന്നു. കോക്ക്പിറ്റിന്റെ വാതിൽ തുറന്നതോടെ യാത്രക്കാർ ഇടപെട്ട് സഹപൈലറ്റിനെ കീഴടക്കി.
തുടർന്ന് വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന അവധിയിലുള്ള രണ്ട് പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ സ്മിത്ത് മച്ചാർ നിലവിൽ യു.എ.ഇയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.