ക്യാപിറ്റൽ ഗവർണറേറ്റിൽ ഭക്ഷ്യസുരക്ഷാ പരിശോധന; 108 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു

 

പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷന്റെ നേതൃത്വത്തിൽ ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 108 കിലോ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

കേടായതും മായം കലർന്നതുമായ സാധനങ്ങളുടെ വിൽപ്പന, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കൽ, ആരോഗ്യ മാനദണ്ഡങ്ങളും ശുചിത്വ ചട്ടങ്ങളും പാലിക്കാതിരിക്കൽ തുടങ്ങി നിരവധി വീഴ്ചകൾ പരിശോധനയിൽ ബോധ്യപ്പെട്ടു. വിപണിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.