ഖത്തറിൽ ആഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വില കുറഞ്ഞു

 

ആഗസ്റ്റ് മാസത്തെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പുതിയ നിരക്കിൽ പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വിലയിൽ നേരിയ കുറവുണ്ട്. അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരും. പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2 ഖത്തർ റിയാലാണ് പുതിയ നിരക്ക്.

ജൂലൈ മാസത്തിൽ ഇത് 2.05 റിയാലായിരുന്നു. സൂപ്പർ ഗ്രേഡ് പെട്രോൾ (2.10 റിയാൽ), ഡീസൽ (2.05 റിയാൽ) എന്നിവയുടെ വില മാറ്റമില്ലാതെ തുടരും. അന്താരാഷ്ട്ര എണ്ണ വിപണിയിലെ നിരക്കുകൾ അടിസ്ഥാനമാക്കി 2017 സെപ്റ്റംബർ മുതൽ ഖത്തർ എനർജിയാണ് പ്രതിമാസ ഇന്ധനവില പ്രഖ്യാപിക്കുന്നത്.