യുഎഇയിൽ സെപ്റ്റംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു
Aug 31, 2026, 15:54 IST
യുഎഇയിൽ സെപ്റ്റംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഓഗസ്റ്റിനെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ നിരക്കുകൾ വർധിച്ചു.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.80 ദിർഹമാണ് പുതിയ നിരക്ക്. സ്‌പെഷ്യൽ 95ന് 3.69 ദിർഹവും, ഇ-പ്ലസ് 91ന് 3.61 ദിർഹവും നൽകണം. ഡീസൽ വില 4.30 ദിർഹമായി ഉയർന്നു.
ഓഗസ്റ്റിൽ സൂപ്പർ 98ന് 3.60 ദിർഹവും സ്‌പെഷ്യൽ 95ന് 3.49 ദിർഹവും ഇ-പ്ലസ് 91ന് 3.41 ദിർഹവും ഡീസലിന് 3.80 ദിർഹവുമായിരുന്നു വില.
ആഗോള ഊർജവിപണിയിലെ വിലവ്യതിയാനങ്ങൾക്ക് അനുസരിച്ചാണ് യുഎഇയിൽ ഓരോ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.