ബഹ്‌റൈനിൽ ഇന്ധനവില പുതുക്കി നിശ്ചയിച്ചു: പുതിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ
Jul 2, 2026, 16:06 IST
ബഹ്‌റൈനിൽ ജൂലൈ മാസത്തേക്കുള്ള ഇന്ധനവില ഫ്യുവൽ പ്രൈസിങ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി പ്രഖ്യാപിച്ചു. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസൃതമായി തയ്യാറാക്കിയ ഈ പുതിയ നിരക്കുകൾ ജൂലൈ 2 മുതൽ പ്രാബല്യത്തിൽ വന്നു. ജയ്യിദ് (91) 0.222, മുമ്താസ് (95) 0.247, സൂപ്പർ (98) 0.362, ഡീസൽ 0.229 എന്നിങ്ങനെയാണ് നിരക്ക്. ബഹ്‌റൈനി മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ സബ്‌സിഡി തുടർന്നും ലഭിക്കുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.