ഗൾഫ് എയർ ‘ടേക്ക് ഓഫ് സെയിൽ’ ഇന്ന് മുതൽ; 1.5 ലക്ഷം ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ
ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രമോഷൻ പദ്ധതിയായ ‘ടേക്ക് ഓഫ് സെയിൽ’ ഇന്ന് ആരംഭിക്കുന്നു. ഇന്ന് രാവിലെ 8:30 മുതൽ ലഭ്യമാകുന്ന ഈ പദ്ധതിയിലൂടെ ഒന്നര ലക്ഷം ടിക്കറ്റുകളാണ് സാധാരണ നിരക്കിനേക്കാൾ വലിയ കുറവിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.
ഫെബ്രുവരി 26 മുതൽ മാർച്ച് 4 വരെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള കാലാവധി. 2026 മാർച്ച് ഒന്നു മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രമുഖ നഗരങ്ങളിലേക്കുള്ള നിരക്കുകൾ ഇപ്രകാരമാണ്: അബൂദബി (15 ദീനാർ), ലണ്ടൻ-ഗാറ്റ്‌വിക് (35 ബി.ഡി), ഇസ്താംബുൾ (41 ബി.ഡി), കെയ്‌റോ (44 ബി.ഡി), ബാങ്കോക്ക് (66 ബി.ഡി).
യാത്രക്കാർക്ക് ഗൾഫ് എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബഹ്‌റൈനിലെ അംഗീകൃത ട്രാവൽ ഏജന്റുകൾ വഴിയോ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. റമദാൻ, വേനൽക്കാല അവധി തുടങ്ങിയ തിരക്കുള്ള സമയങ്ങളിലെ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യുന്നവർക്ക് ഈ ഓഫർ വലിയ ആശ്വാസമാകും.