സൗദിയിൽ ചൂട് കനക്കും; ഒമ്പത് പ്രവിശ്യകളിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്
May 19, 2026, 18:30 IST
സൗദി അറേബ്യയിൽ ഉയർന്ന താപനിലയും ശക്തമായ പൊടിക്കാറ്റും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ മേഖലകളിലും കിഴക്കൻ പ്രവിശ്യയിലും ചൂട് ഗണ്യമായി ഉയരുമെന്നാണ് പ്രവചനം.കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖലകൾ, അൽ-ജൗഫ്, തബൂക്ക്, ഹാഇൽ, അൽ-ഖസീം, മദീന, മക്ക, റിയാദ് എന്നിവിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ചില മേഖലകളിൽ കാഴ്ച പൂർണമായോ ഭാഗികമായോ തടസ്സപ്പെടാനും സാധ്യതയുണ്ട്.ചെങ്കടൽ മേഖലകളിലും കാറ്റിന്റെ ശക്തി വർധിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങൾ ഔദ്യോഗിക കാലാവസ്ഥാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.