ഒമാനിലെ സൗത്ത് ബാത്തിനയിൽ കനത്ത മഴ; നിരവധി ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം, നാശനഷ്ടം
Aug 20, 2026, 21:56 IST
ഒമാനിലെ സൗത്ത് ബാത്തിന ഗവർണറേറ്റിൽ വ്യാഴാഴ്ച പെയ്ത കനത്ത മഴയിലും കാറ്റിലും വിവിധ പ്രദേശങ്ങളിൽ മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ചു. നഖ്ൽ, വാദി മആവിൽ വിലായാത്തുകളിലെ ഗ്രാമങ്ങളെയാണ് പ്രകൃതിക്ഷോഭം രൂക്ഷമായി ബാധിച്ചത്.
അൽ ഹമാം, അൽ സബത്ത് എന്നീ പ്രധാന താഴ്വരകൾ കവിഞ്ഞൊഴുകിയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകളുടെ മേൽക്കൂരകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.