അബൂദബി നഗരത്തിലേക്ക് രാവിലെ ഭാരവാഹനങ്ങൾക്കും ലേബർ ബസുകൾക്കും പ്രവേശന വിലക്ക്
Aug 28, 2026, 13:13 IST
അബൂദബി നഗരത്തിലേക്ക് പ്രവേശിക്കുന്ന ഭാരവാഹനങ്ങൾക്കും തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾക്കും താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാല് വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30 മുതൽ 9.00 വരെയുള്ള പീക്ക് മണിക്കൂറുകളിലാണ് നിയന്ത്രണം ബാധകം.
അബൂദബി നഗരസഭ ഗതാഗത വകുപ്പിന് (ഡി.എം.ടി) കീഴിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്റർ (അബൂദബി മൊബിലിറ്റി) ആണ് അറിയിപ്പ് നൽകിയത്. രാവിലെ സ്‌കൂളുകളും ഓഫീസുകളും തുറക്കുന്ന സമയങ്ങളിൽ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനുമാണ് ഈ നടപടി. അതേസമയം, ശുചീകരണ കമ്പനികളുടെ വാഹനങ്ങൾക്കും അവശ്യ ലോജിസ്റ്റിക്‌സ് സേവനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കും വിലക്കിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.