യു.എ.ഇയിൽ ഹെലികോപ്റ്റർ അപകടം; രണ്ട് സൈനികർക്ക് വീരമൃത്യു

 

യു.എ.ഇയിൽ ദേശീയ സേവനത്തിനിടെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സായുധ സേനയിലെ രണ്ട് അംഗങ്ങൾ വീരമൃത്യു വരിച്ചു. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചതെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാങ്കേതിക തകരാറാണ് ഹെലികോപ്റ്റർ തകരാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

രാജ്യത്തിനായി സേവനം ചെയ്യുന്നതിനിടെ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന സൈനികരുടെ വിയോഗത്തിൽ പ്രതിരോധ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ മന്ത്രാലയം അനുശോചനം അറിയിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങളോ സൈനികരുടെ പേരുവിവരങ്ങളോ അധികൃതർ നിലവിൽ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.