ഹിജ്‌റ പുതുവത്സരാഘോഷം: അജ്മാനിൽ ജൂൺ 15ന് അവധി പ്രഖ്യാപിച്ചു
Jun 12, 2026, 14:56 IST
ഇസ്ലാമിക് പുതുവത്സരമായ ഹിജ്‌റ 1448-നോടനുബന്ധിച്ച് അജ്മാനിൽ സർക്കാർ ജീവനക്കാർക്ക് ജൂൺ 15 തിങ്കളാഴ്ച ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു. അജ്മാൻ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ആണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.ജൂൺ 16 ചൊവ്വാഴ്ച മുതൽ സാധാരണ പ്രവൃത്തിദിനങ്ങൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.ശനി, ഞായർ ദിവസങ്ങളിൽ സാധാരണയായി ലഭിക്കുന്ന വാരാന്ത്യ അവധിയുമായി ഈ അവധി ചേരുന്നതോടെ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും