സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ആക്രമണം; മിസൈലുകളും ഡ്രോണുകളും തകർത്ത് സഖ്യസേന

 

സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണം. പുലർച്ചെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണ ശ്രമം. രണ്ട് മിസൈലുകളും രണ്ട് ഡ്രോണുകളും വിജയകരമായി പ്രതിരോധിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി.

ഇറാന്റെ പിന്തുണയോടെയുള്ള ഹൂതി വിമതരിൽനിന്ന് രാജ്യത്തെ സംരക്ഷിക്കാൻ സൈനികർ പൂർണ്ണ സജ്ജരായിരിക്കണമെന്ന് സൗദി അറേബ്യയിലെ പരമോന്നത മതനേതാവ് ഗ്രാൻഡ് മുഫ്തി ഷെയ്ഖ് സാലിഹ് അൽ ഫൗസാൻ കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. സൗദിയിലെ പ്രമുഖ എണ്ണകേന്ദ്രങ്ങൾ, നഗരങ്ങൾ, വാണിജ്യ കപ്പലുകൾ എന്നിവയ്ക്ക് നേരെ ആക്രമണം കടുക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഗ്രാൻഡ് മുഫ്തിയുടെ അപൂർവമായ ഈ ആഹ്വാനം.