അസുഖബാധ: ഒമാൻ തീരത്തെ കപ്പലിലെ ഇന്ത്യൻ ജീവനക്കാരനെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി

 

ഒമാൻ തീരത്തുകൂടി കടന്നുപോയ വാണിജ്യ കപ്പലിലെ ഇന്ത്യൻ ജീവനക്കാരനെ ഒമാൻ റോയൽ എയർഫോഴ്സ് ഹെലികോപ്റ്ററിൽ സുരക്ഷിതമായി പുറത്തെത്തിച്ചു. കപ്പലിൽ വെച്ച് ഇയാൾക്ക് പെട്ടെന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വ്യോമസേന അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഹെലികോപ്റ്ററിൽ കരയ്ക്കെത്തിച്ച രോഗിയെ അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി അൽ വുസ്തയിലെ ദുകം ആശുപത്രിയിലേക്ക് മാറ്റി.