പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ  നിരവധി പേരെ  വിഘടനവാദികൾ കൊന്നു; ഇതുവരെ 130 ലേറെ പേർ മരിച്ചു

 

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ  നിരവധി പേരെ കൊന്നൊടുക്കിയതിന് പിന്നാലെ ആഘോഷം നടത്തുന്ന ബലൂച് ലിബറേഷൻ ആർമിയുടെ വീഡിയോ പുറത്ത്. ബലൂചിസ്ഥാനിൽ വിഘടനവാദികൾ കഴിഞ്ഞ ദിവസം നടത്തിയ ഭീകരാക്രമണ പരമ്പരയിൽ അറുപതിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. 21 ഭീകരരും 14 സൈനികരും 23 വാഹനയാത്രക്കാരും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഇതുവരെ 130 ലേറെ പേർ 'ഓപ്പറേഷൻ ഹീറോഫ്' എന്ന് പേരിട്ട സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

20 മണിക്കൂറോളം നീണ്ട പോരാട്ടം വൻ വിജയമാക്കിയെന്നാണ്  ബലൂച് ലിബറേഷൻ ആർമി പുറത്ത് വിട്ട ആഘോഷ വീഡിയോയിൽ അവകാശപ്പെടുന്നത്. ബലൂച് ലിബറേഷൻ ആർമിയുടെ ഓപ്പറേഷൻ "ഹീറോഫ്" വിജയകരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുന്നുവെന്നാണ് വക്താവ്  ജീയന്ദ് ബലോച്ച് പ്രസ്താവനയിൽ പറഞ്ഞത്. 

ബിഎൽഎയുടെ ചാവേർ ആക്രമണ വിഭാഗമായ മജീദ് ബ്രിഗേഡ് ബേല മേഖലയിലെ സൈനിക ക്യാമ്പ് ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. 20 മണിക്കൂർ നീണ്ട ആക്രമണത്തിൽ 68 പാകിസ്ഥാൻ ബിഎൽഎ ആർമി പാക്ക് സൈനികരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.