ഇന്ത്യ-ചൈന അതിർത്തി പുനർനിർണയം ചർച്ചയായി; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

 

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായതായി ബീജിംഗിലെ ഇന്ത്യൻ എംബസി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിലുള്ള ചർച്ചയിലാണ് അതിർത്തി നിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർന്നത്.അതിർത്തി പ്രദേശങ്ങളിൽ സമാധാനവും സ്ഥിരതയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാനും നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ബീജിംഗിലെ ഇന്ത്യൻ എംബസി അറിയിച്ചു.ഗൽവാൻ സംഘർഷത്തിന് ശേഷം നടന്ന ചർച്ചകളിൽ ആദ്യമായാണ് അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട ആശയവിനിമയം നടന്നതായി ഇന്ത്യ സ്ഥിരീകരിക്കുന്നത്. ബീജിംഗിൽ നടന്ന ഇന്ത്യ-ചൈന അതിർത്തി വിഷയങ്ങളിലെ പ്രത്യേക പ്രതിനിധികളുടെ 25-ാമത് യോഗത്തിലാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തത്.