സൗദിയിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് എംബസിയുടെ മുന്നറിയിപ്പ്

 

നിലവിലെ സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികാരികൾ ഔദ്യോഗികമായി നൽകുന്ന നിർദേശങ്ങൾ കൃത്യമായി പിന്തുടരണമെന്നും റിയാദിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ വീടുകളിൽ തന്നെ തുടരണം. സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും വാർത്തകളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് എംബസി പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.

അതേസമയം, റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും വി.എഫ്.എസ് (VFS) വഴിയുള്ള സേവനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. സംശയങ്ങൾക്കും സഹായങ്ങൾക്കുമായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ (PBSK) 24 മണിക്കൂറും പ്രവർത്തിക്കുന്ന 8002471234 എന്ന ടോൾ ഫ്രീ നമ്പറിലോ എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ ബന്ധപ്പെടാം.