യുഎഇയിലടക്കം വിദേശ രാജ്യങ്ങളിലെ പാസ്പോർട്ട്, വിസ സേവനങ്ങൾക്ക് ഇന്ത്യൻ എംബസി പുതിയ ടെൻഡർ ക്ഷണിച്ചു
യുഎഇയിലടക്കം അഞ്ച് രാജ്യങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസാ സേവനങ്ങൾക്ക് കേന്ദ്ര സർക്കാർ പുതിയ ടെൻഡർ ക്ഷണിച്ചു.യുഎഇ, കുവൈത്ത്, സൗദി അറേബ്യ, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പുതിയ കരാർ നടപടികൾ. സേവനകരാർ മാറ്റിയതിനെ ചോദ്യം ചെയ്ത ഹർജിയിൽ സുപ്രീംകോടതി നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി.ഒക്ടോബർ 26 വരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള സമയം. നവംബർ 27നകം നടപടികൾ പൂർത്തിയാക്കി പുതിയ സ്ഥാപനത്തിന് കരാർ നൽകാനാണ് തീരുമാനം.
യു.എ.ഇയിൽ നിലവിൽ സേവനം നൽകുന്ന അൽഹിന്ദ് ഗ്ലോബൽ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കാം.മൂന്നു വർഷത്തേക്കാണ് പുതിയ കരാർ.ഇന്ത്യയിലേക്കുള്ള വിസ നടപടികൾ, ഇന്ത്യക്കാരുടെ പാസ്പോർട്ട് നടപടികൾ എന്നിവ നൽകുന്ന 15 കേന്ദ്രങ്ങളാണ് അബൂദബി, ദുബൈ, ഷാർജ, അജ്‌മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ, കൽബ, റാസൽഖൈമ എന്നിവിടങ്ങളിലായി യു.എ.ഇയിൽ തുറക്കേണ്ടത്.